അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ (SNIT) മാർച്ച് 25ന് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. കേരളത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ ലഭ്യമാകുന്ന ഈ മേളയിൽ പ്രമുഖ തൊഴിൽദാതാക്കൾ പങ്കെടുക്കും. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്നിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളാണ് ഉദ്യോഗാർത്ഥികളെ തേടിയെത്തുന്നത്. 25ന് രാവിലെ 9 ന് കോളേജ് ക്യാമ്പസിൽ അഭിമുഖം ആരംഭിക്കും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം എന്നീ യോഗ്യതകളുള്ളവർക്കായി നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും നേരിട്ടെത്തി മേളയുടെ ഭാഗമാകാൻ അവസരമുണ്ട്. യാതൊരുവിധ രജിസ്ട്രേഷൻ ഫീസും ഈ മേളയിൽ ഈടാക്കുന്നില്ല. തൊഴിൽമേളയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 9747225566 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം അന്നേദിവസം രാവിലെ മുതൽ ഉച്ചവരെ ഏഴംകുളം ജംഗ്ഷനിൽ നിന്നും കോളേജിലേക്ക് എസ്എൻഐടിയുടെ ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |