ബുധനൂർ: മാർത്തോമ്മൻ പൈതൃകവും സ്വത്വബോധവും ഉയർത്തിപ്പിടിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളിൽ കാതോലിക്കാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളിൽ കാതോലിക്കേറ്റ് പതാക ഉയർത്തി, കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടത്തി. വിശ്വാസികൾ കാതോലിക്കാദിന പ്രതിജ്ഞയും ഏറ്റുചൊല്ലി. മലങ്കര മെത്രാപ്പൊലീത്തായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കൊല്ലം സെന്റ് തോമസ് കത്തീഡ്രലിൽ കുർബാന അർപ്പിച്ചു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് പ്രഭാഷണം നടത്തി. ചലച്ചിത്രനടൻ അജു വർഗീസ് മുഖ്യാതിഥിയായി. മാർ അത്താനാസിയോസ് മെഡികെയർ പ്രോജക്ട് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈദികരും സംഘടനാ ഭാരവാഹികളും പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി ബുധനൂർ ചക്കാലേത്ത് ജംഗ്ഷനിൽ നിന്ന് വിളംബര ഘോഷയാത്രയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |