തൃശൂർ: നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ലോക നാടക ദിനാഘോഷത്തോടനുബന്ധിച്ചുള്ള രംഗചേതന നാടക പുരസ്‌കാരം നടനും നാടകകൃത്തുമായ ജയപ്രകാശ് കൂളൂരിന്. 10,000 രൂപയാണ് പുരസ്‌കാരം. 27ന് 4.30നു സംഗീത നാടക അക്കാഡമി നാട്യഗൃഹത്തിൽ രംഗചേതനയുടെ നാടകദിനാഘോഷ ചടങ്ങിൽ പ്രൊഫ.പി.ഗംഗാധരൻ പുരസ്‌കാരം സമ്മാനിക്കും. പ്രൊഫ.പി.എൻ.പ്രകാശ് അദ്ധ്യക്ഷത വഹിക്കും. ജയപ്രകാശ് കൂളൂർ രചനയും സംവിധാനവും നിർവഹിച്ച 'ടാർസൻ' നാടകത്തിന്റെ രണ്ട് അവതരണങ്ങൾ 4.30നും 7നും നടക്കുമെന്ന് ഭാരവാഹികളായ ഇ.ഡിഡേവിസ്, ഡോ.കെജോയ്‌പോൾ, കെ.വി.ഗണേഷ്, ഇ.ടി.വർഗീസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |