
ലണ്ടൻ: ലിവർപൂളിന്റെ ഈജിപ്ഷ്യൻ ഇതിഹാസ താരം മൊഹമ്മദ് സല ഈ സീസൺ അവസാനിക്കുന്നതോടെ ആൻഫീൽഡ് വിടുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.അതിഗംഭീരമായ ഒമ്പത് സീസണുകൾ നീണ്ട ലിവർപൂൾ കരിയറിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ക്ലബിന്റെ എട്ടോളം പ്രധാന കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിക്കാൻ സലയ്‌ക്കായി.2017ൽ എ.എസ് റോമയിൽ നിന്ന് ലിവർപൂളിലെത്തിയ സല ക്ലബിനായി 453 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ നേടി. 122 അസിസ്റ്റുകളും നൽകി.
ലിവറിന്റെ കരൾ
3-ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ മൂന്നാം സ്ഥാനത്താണ് സല (255).
4-പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ നാലാമത് (191).
1-പ്രീമിയർലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ലിവർപൂൾ താരം (191).
1-പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ആഫ്രിക്കൻ താരം
പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ 152 ഗോളുകളിൽ പങ്കാളിയായി (107 ഗോൾ, 45 അസിസ്‌റ്റ്സ്). പ്രിമിയർ ലീഗിൽ ഒരു സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമങ്ങളിൽ പങ്കാളിയായ താരമാണ് സല.
കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ പ്ലയർ ഓഫ് ദ സീസണും ഗോൾഡൻ ബൂട്ട്. ഗോൾഡൻ പ്ലേമേക്കർ അവാർഡും സലയ്‌ക്കായിരുന്നു.
81- ചാമ്പ്യൻസ് ലീഗിൽ ലിവറിനായി ഇതുവരെ 81 മത്സരങ്ങളിൽ കളിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |