
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് പഠനകേന്ദ്രത്തിന്. വാശിയേറിയ മത്സരത്തിൽ എസ്.എൻ.ജി.എസ് പട്ടാമ്പിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മലപ്പുറം ഗവ. മുണ്ടുപറമ്പ കോളേജ് കിരീടത്തിൽ മുത്തമിട്ടത്. സ്‌കോർ 4-3.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിശ്ചിതസമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കണ്ടെത്താനായില്ല. എറണാകുളം മഹാരാജാസ് കോളേജ് പഠനകേന്ദ്രം ടീമാണ് സെക്കൻഡ് റണ്ണറപ്പ്. സ്‌പോർട്‌സ് കമ്മിറ്റി ചെയർമാനും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. ജി. സുഗുണൻ സമ്മാന ദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |