ജയ്പൂർ:ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശം വൻ തുകയ്ക്ക് വിറ്റതിലൂടെ ടീമിന്റെ ആദ്യ നായകൻ അന്തരിച്ച സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ കുടുംബത്തിനും കോടികൾ സമ്മാനമായി ലഭിക്കും. രാജസ്ഥാന്റെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്ക് ഏകദേശം 15,286 കോടി രൂപയ്ക്ക് (1.63 ബില്ല്യൺ യുഎസ് ഡോളർ) വിറ്റവകയിൽ വോണിന്റെ കുടുംബത്തിന് ലഭിക്കുക 450 കോടി രൂപയാണ്. പ്രഥമ ഐ.പി.എൽ സീസണിൽ രാജസ്ഥാന് കിരീടം സമ്മാനിച്ച ക്യാപ്ടനായവോൺ ടീമിൽ ചേരുന്നതിന് മുമ്പ് പ്രതിഫലത്തിനൊപ്പം ഫ്രാഞ്ചൈസിയുടെ 0.75 ശതമാനം ഓഹരിയും ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിന് അനുഗ്രഹമായത്. 4 സീസണുകൾ വോൺ രാജസ്ഥാനിൽ കളിച്ചപ്പോൾ അദ്ദേഹത്തിന്റെ ഓഹരി വിഹിതം 3 ശമാനമായി ഉയർന്നു. ഇതിനാലാണ് ടീമിന്റെ വില്പനയിലൂടെ വോണിന്റെ കുടുംബത്തിനും വൻതുക ലഭിക്കുന്നത്. രാജസ്ഥാനിൽ ഒരു സീസണിൽ കളിക്കന്നതിന് 2.34 കോടി രൂപയായിരുന്നു വോണിന്റെ പ്രതിഫലം. 2022ലാണ് താരം അന്തരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |