
വിജയവാഡ: ആന്ധ്രാപ്രദേശിൽ ടിപ്പർ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12പേർക്ക് ദാരുണാന്ത്യം. ബസ് പൂർണമായും കത്തിനശിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.
തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോയ ബസ് മാർക്കാപുരത്തിന് സമീപം മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുവാഹനങ്ങൾക്കും തീപിടിച്ചു. അപകടത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |