
ന്യൂഡൽഹി: സായുധ സേനകളിൽ ധീരതയ്‌ക്കുള്ള സേനാ മെഡൽ നേടിയവർക്ക് റെയിൽവേ ആജീവനാന്ത സൗജന്യ യാത്ര പ്രഖ്യാപിച്ചു. മെഡൽ ജേതാവിനൊപ്പം ഒരു സഹായിക്കും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ളാസ് എ.സി, എ.സി ചെയർ കാർ എന്നിവയിൽ സൗജന്യമായി യാത്ര ചെയ്യാം. മരണാനന്തര ബഹുമതിയായാണ് മെഡലെങ്കിൽ മാതാപിതാക്കൾക്കും പങ്കാളിക്കും സൗജന്യ യാത്രാനുകൂല്യം ലഭിക്കും. വിവാഹം കഴിച്ചിട്ടില്ലെങ്കിലാണ് മാതാപിതാക്കൾക്ക് ആനുകൂല്യം. പങ്കാളി മറ്റൊരു വിവാഹം കഴിക്കും വരെ സൗജന്യ യാത്ര ചെയ്യാം
സേനയിൽ നിന്ന് വിരമിച്ച അഗ്‌നിവീറുകൾക്ക് ലെവൽ-2ന് മുകളിലുള്ള തസ്തികകളിൽ അഞ്ച് ശതമാനവും ലെവൽ-1 തസ്തികകളിൽ 10 ശതമാനവും റെയിൽവേ സംവരണം അനുവദിക്കും. 9 ഡിവിഷനുകളിലെ 5,000ത്തിലധികം ലെവൽ-1 തസ്തികകളിൽ തീരുമാനം നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |