
മാഡ്രിഡ് : വനിതാ ബാഡ്മിന്റണിലെ എക്കാലത്തെയും സൂപ്പർ താരങ്ങളിലൊരാളും 2016 റിയോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവുമായ സ്പെയൻകാരി കരോളിന മാരിൻ 32-ാം വയസിൽ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു. പരിക്ക് കാരണമാണ് താൻ കളം വിടുന്നതെന്ന് കരോളിന വിടവാങ്ങൽ സന്ദേശത്തിൽ അറിയിച്ചു. റിയോ ഒളിമ്പിക്സ് ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിനെ തോൽപ്പിച്ചാണ് കരോളിന സ്വർണം നേടിയത്.ഇതോടെ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ സ്പാനിഷ് താരവുമായി കരോളിന. 2024 പാരീസ് ഒളിമ്പിക്സിലും കരോളിന ഫൈനലിലെത്തിയെങ്കിലും പരിക്കുമൂലം പിന്മാറേണ്ടിവന്നു. മൂന്ന് തവണ ലോക ചാമ്പ്യനുമായിട്ടുള്ള താരമാണ് കരോളിന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |