
മുംബയ് : ഈ വർഷം സെപ്തംബർ 27ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരം നടക്കും. ബി.സി.സി.ഐ ഇന്നലെ പുറത്തിറക്കിയ പുതിയ സീസണിലേക്കുള്ള ഹോം മാച്ചുകളുടെ ഷെഡ്യൂളിലാണ് കാര്യവട്ടത്ത് വേദി അനുവദിച്ചിരിക്കുന്നത്. ഇന്ത്യയുടെ പുതിയ സീസൺ തുടങ്ങുന്നത് സെപ്തംബറിൽ വിൻഡീസുമായുള്ള മൂന്ന് ഏകദിനങ്ങളോടെയാണ് ഇതിൽ ആദ്യത്തെ മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്.മറ്റ് രണ്ട് മത്സരങ്ങൾ ഗോഹട്ടിയിലും ചണ്ഡിഗഡിലുമായി നടക്കും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ ആറിന് ട്വന്റി-20 മത്സരങ്ങൾ ആരംഭിക്കും. ലക്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി നടക്കുന്ന ട്വന്റി-20 പരമ്പര ഒക്ടോബർ 17-ന് സമാപിക്കും.
ഈ വർഷം ജനുവരി 31ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-20 മത്സരത്തിന് കാര്യവട്ടം വേദിയായിരുന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്. 2023 ജനുവരിയിൽ ശ്രീലങ്കയുമായാണ് അവസാനമായി കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്. 2018ൽ ഇന്ത്യയും വിൻഡീസുമായിട്ടായിരുന്നു ഇവിടുത്തെ ആദ്യ ഏകദിനം.
വരും സീസണിലെ ഇന്ത്യയുടെ
ഹോം മാച്ചുകൾ
സെപ്തംബർ 27- ഒക്ടോബർ 17
വിൻഡീസുമായി മൂന്ന് ഏകദിനങ്ങൾ, അഞ്ച് ട്വന്റി -20കൾ
ഡിസംബർ 13-27
ശ്രീലങ്കയുമായി മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20കളും
ജനുവരി 3-9
സിംബാബ്‌വേയുമായി മൂന്ന് ഏകദിനങ്ങൾ
ജനുവരി 21- ഫെബ്രുവരി 27
ഓസ്ട്രേലിയയുമായി അഞ്ച് ടെസ്റ്റുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |