
തൃശൂർ: റോഡ് അപകടങ്ങളിൽ പ്രതികളാകുന്നവരുടെ ശിക്ഷയും പിഴയും വർദ്ധിപ്പിച്ചാൽ അപകടങ്ങൾ കുറയ്ക്കാനാവുമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത. യുക്തിപൂർവമായ തീരുമാനമെടുക്കാൻ കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും നിർദ്ദേശം നൽകി. റോഡ് അപകടങ്ങളിൽ ദിനംപ്രതി നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മോട്ടോർ വെഹിക്കിൾസ് വകുപ്പും പൊലീസും ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ ഇത്തരം അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉത്തരവിൽ പറഞ്ഞു. ടി.എ. റോബിൻസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |