SignIn
Kerala Kaumudi Online
Saturday, 28 March 2026 1.22 AM IST

ഇറാനിൽ നിന്ന് ലഭിച്ച വമ്പൻ സമ്മാനം,​ എന്താണെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Increase Font Size Decrease Font Size Print Page
trump

വാഷിംഗ്‌ടൺ: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് നിഗൂഢ സമ്മാനം ലഭിച്ചതിനെ കുറിച്ച് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതാണ് സമ്മാനമെന്നും ആണവ വിഷയമല്ല,​ എണ്ണ- പ്രകൃതി വാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് സമ്മാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല . ഇപ്പോഴിതാ ആ സമ്മാനം എന്താണെന്ന് തുറന്നുപറയുകയാണ് ട്രംപ്,​ നിലവിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തങ്ങൾ ഗൗരവമായി പങ്കെടുക്കുന്നതായി കാണിക്കാൻ ഇറാൻ 10 എണ്ണ ടാങ്കറുകൾ കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചത് ഒരു സമ്മാനമായാണെന്ന് ട്രംപ് പറഞ്ഞു.

ആഴ്ചയുടെ തുടക്കത്തിൽ എട്ട് വലിയ എണ്ണ ടാങ്കറുകൾ ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ അനുവദിച്ചതായും പിന്നീട് രണ്ട് കപ്പലുകൾ കൂടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കവേ പരസ്യമായി സംഘർഷം നിലനിൽക്കുമ്പോഴും ഇരുപക്ഷങ്ങൾക്കിടയിൽ നിശബ്ദമായ ഇടപെടൽ ഉണ്ടായേക്കാം എന്നും ട്രംപ് ചൂണ്ടിക്കാട്ടി.

TAGS: NEWS 360, WORLD, WORLD NEWS, IRAN WAR, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.