
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അശ്വതി പൂജയ്ക്കായി അടച്ച നട 28 ന് രാവിലെ 4 ന് തുറക്കും. രാവിലെ അഭിഷേകം, മലർ നിവേദ്യം, ഉഷ:പൂജ, പന്തീരടി പൂജ, ഉച്ചപൂജ എന്നിവ നടക്കും. വലിയ ഗുരുതി വഴിപാടും ആരംഭിക്കും. അന്നദാനവും ഉണ്ടാകും. ഭഗവതിക്ക് പട്ടും താലിയും സമർപ്പിക്കും. സമ്പൂർണ്ണ നെയ്യ് വിളക്ക്, പുഷ്പാലങ്കാരം, വൈകുന്നേരത്തെ സമ്പൂർണ്ണ വിളക്ക് വയ്പ്പ്, രാത്രിയിലെ ഗുരുതി ഉൾപ്പെടെയുള്ള ചടങ്ങുകളും ഒന്നുകുറെ ആയിരം യോഗം വകയാണ്. രാവിലെ 3 ന് ക്ഷേത്രം അടിയന്തിരക്കാരൻ രാമചന്ദ്രമാരാർ യോഗം ഓഫീസ് പരിസരത്തു നിന്ന് ശംഖുവിളിച്ച് പാണി കൊട്ടി അറിയിക്കുന്നതോടെ വിളക്കുവയ്പ്പ് സാമഗ്രികൾ സഹിതം യോഗക്കാർ ക്ഷേത്രത്തിലേക്ക് ചെല്ലുന്ന രീതിയിലാണ് നടതുറപ്പ് ചടങ്ങുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |