
ന്യൂഡൽഹി: പരിഷ്കരിച്ച ഉഡാൻ പദ്ധതി പ്രകാരം രാജ്യത്ത് നിലവിലുള്ള ഉപയോഗിക്കാത്ത എയർ സ്ട്രിപ്സുകൾ വികസിപ്പിച്ച് പുതിയ 100 വിമാനത്താവളങ്ങൾ നിർമ്മിക്കും. ഇതുവഴി 120 പുതിയ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സർവീസുകളും നടത്തും. ഒരു വിമാനത്താവളത്തിന് 100 കോടി രൂപ വീതം ചെലവാക്കും. 28,840 കോടി വകയിരുത്തിയ പുതിയ ഉഡാൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
12,159 കോടി രൂപ ചെലവിൽ എട്ട് വർഷമെടുത്താണ് 100 വിമാനത്താവളങ്ങൾ നിർമ്മിക്കുകയെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വരുമാനം കുറവുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തന, അറ്റകുറ്റപ്പണി ചെലവിനായി കേന്ദ്ര സർക്കാർ പ്രതിവർഷം 3.06 കോടി രൂപ വീതം നൽകും.
ഹിമാലയൻ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഹെലികോപ്ടർ യാത്ര പ്രോത്സാഹിപ്പിക്കാൻ 200 പുതിയ ഹെലിപ്പാഡുകളും പണിയും. ഒരു ഹെലിപ്പാടിന് 15 കോടി രൂപ വീതം ചെലവാക്കി എട്ടു വർഷം കൊണ്ടാണിത് പൂർത്തിയാക്കുക. ഇവിടങ്ങളിൽ സർവീസ് നടത്താൻ എച്ച്.എ.എൽ നിർമ്മിച്ച ധ്രുവ്, ഡോർണിയർ വിമാനങ്ങളും വാങ്ങും.
ഉഡാൻ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എയർലൈനുകൾക്ക് അഞ്ച് വർഷത്തെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും(വി.ജി.എഫ്) പ്രഖ്യാപിച്ചു. ആദ്യ രണ്ട് വർഷം 100% വി.ജി.എഫ് നൽകും. പരിഷ്കരിച്ച ഉഡാൻ പദ്ധതി വഴി നാലു കോടി കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |