
തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ കവാടം മുതൽ 'സരയൂ തീരം' വരെയുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള രാജപാതയുടെ പുനർനിർമ്മാണം പൂർത്തിയാക്കിയതിന്റെ സമർപ്പണച്ചടങ്ങ് നടന്നു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. അസി:കമ്മീഷണർ എം. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. പാത വഴിപാടായി നിർമ്മിച്ച് തേവർക്ക് സമർപ്പിച്ച ഡോ. ഉണ്ണി ദാമോദര സ്വാമികളെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ശില്പിയേയും ചടങ്ങിൽ ആദരിച്ചു. ദേവസ്ഥാനം കലാപീഠം പ്രിൻസിപ്പൽ ഡോ.പൂർണ്ണത്രയീ ജയപ്രകാശ് ശർമ്മയുടെ പ്രാർത്ഥനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിനോദ് നടുവത്തേരി,ഡോ. ഉണ്ണി ദാമോദര സ്വാമികൾ, ഹരിഹരഭട്ട്, ജ്യോതി ദാസ്, സുനിൽകുമാർ, യു.പി. കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |