SignIn
Kerala Kaumudi Online
Saturday, 25 April 2026 4.17 AM IST

വോട്ടർ ബോധവത്കരണം: കളക്ടറേറ്റിൽ വടംവലി മത്സരം

Increase Font Size Decrease Font Size Print Page
vadamvali

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു. 'കൈയല്ല വിരലാണ് കരുത്ത്' എന്ന ആശയം മുൻനിറുത്തി നടന്ന പരിപാടിയിൽ കളക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുത്തു. കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് കളക്ടറുടെ ടീമും അസിസ്റ്റന്റ് കളക്ടറുടെ ടീമും തമ്മിൽ നടന്ന ആദ്യത്തെ സൗഹൃദ മത്സരത്തിൽ കളക്ടറുടെ ടീം വിജയിച്ചു. തുടർന്ന് നടന്ന മത്സരങ്ങളിലെ വിജയികൾക്ക് മെമന്റോ നൽകി. പ്രോത്സാഹന സമ്മാനങ്ങളും നൽകി. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പ്രീത സ്‌കറിയ, ആർ. മനോജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR, VOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.