ഇരവിപുരം: ഇരവിപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദിന്റെ വിജയത്തിനായി വിവിധ ഭാഗങ്ങളിൽ എൽ.ഡി.എഫ് ബൂത്ത് കൺവെൻഷനുകൾ പുരോഗമിക്കുന്നു. സ്ഥാനാർത്ഥി എം. നൗഷാദിന്റെ ജനകീയ പര്യടനത്തിനൊപ്പം താഴെത്തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങളും ഊർജിതമാക്കുകയാണ് മുന്നണി.
അരിവാൾ മുക്കിൽ നടന്ന ബൂത്ത് കൺവെൻഷൻ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. വികസനത്തുടർച്ചയ്ക്കായി ഓരോ വോട്ടും ഉറപ്പിക്കാൻ പ്രവർത്തകർ സജീവമായി രംഗത്തുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വാളത്തുങ്കൽ മേഖലയിൽ നടന്ന ബൂത്ത് കൺവെൻഷൻ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |