
കൊച്ചി: എറണാകുളം നഗരത്തിൽ അനധികൃതമായി നടക്കുന്ന ടൂ വീലർ ടാക്സി സർവീസിനെതിരെ മോട്ടോർവാഹന വകുപ്പ് നടപടി എടുക്കണമെന്ന് ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. ഓട്ടോ സ്റ്റാൻഡുകൾക്ക് സമീപത്ത് നിന്നുള്ള ടൂ വീലർ ടാക്സി സർവീസ് ഓട്ടോ തൊഴിലാളികൾക്ക് ഭീഷണിയാണ്. സ്വകാര്യ വാഹനങ്ങൾ ടാക്സി സർവീസ് നടത്താൻ പാടില്ലെന്ന മോട്ടാർവാഹന നിയമം ലംഘിച്ചാണ് സ്വകാര്യവ്യക്തികളുടെ പേരിലുള്ള ടൂ വീലറുകൾ ടാക്സിയായി ഓടുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |