SignIn
Kerala Kaumudi Online
Wednesday, 13 May 2026 9.56 PM IST

ഇന്നിറങ്ങുന്നു സഞ്ജു

Increase Font Size Decrease Font Size Print Page
sanju

ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസണിന് ഇന്ന് ആദ്യ മത്സരം

എതിരാളികൾ സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസ്

ചെന്നൈ : മലയാളിതാരം സഞ്ജു സാംസണിന്റെ ആരാധകർ കാത്തിരുന്ന മുഹൂർത്തം ഇന്ന് പിറക്കും. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞക്കുപ്പായത്തിലെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും. എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസാണ്. എട്ടുവർഷം കളിക്കുകയും അതിൽ അഞ്ചുവർഷം നയിക്കുകയും ചെയ്ത രാജസ്ഥാന ഗോഹട്ടിയിലെ ബരസ്പാറ സ്റ്റേഡിയത്തിലാണ് സഞ്ജുവും സംഘവും നേരിടുന്നത്.

റുതുരാജ് ഗെയ്‌ക്ക‌്‌വാദിന്റെ നേതൃത്വത്തിലിറങ്ങുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ മത്സരങ്ങളിൽ സൂപ്പർ താരം ധോണി കളിക്കാനിറങ്ങാത്തത് തിരിച്ചടിയാണ്. കഴിഞ്ഞദിവസം പരിശീലനത്തിനിടെ കാൽവണ്ണയ്ക്ക് പരിക്കേറ്റ ധോണിക്ക് ആറുമത്സരങ്ങൾ വരെ നഷ്ടമായേക്കാം എന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. 44 വയസുകാരനായ ധോണിയുടെ അവസാന ഐ.പി.ൽ സീസണായിരിക്കും ഇതെന്നാണ് കരുതുന്നത്. ധോണി എത്തുന്നതുവരെ സഞ്ജുവായിരിക്കും വിക്കറ്റ് കീപ്പറായി എത്തുക. ഓപ്പണിംഗിൽ സഞ്ജു -ആയുഷ് മാത്രെ സഖ്യത്തെ ചെന്നൈ പരീക്ഷിച്ചേക്കും.

സഞ്ജുവിന് പകരം റിയാൻ പരാഗ് ഈ സീസണിൽ രാജസ്ഥാന്റെ സ്ഥിരം നായകനായെത്തുകയാണ്. അസാംകാരനായ പരാഗിന്റെ ഹോംഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ സീസണിന്റെ ആദ്യ ഘട്ടത്തിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ ടീമിനെ നയിച്ച പരാഗിനെ സ്ഥിരം നായകനാക്കാനുള്ള ടീം മാനേജ്മെന്റിന്റെ ശ്രമമാണ് അവിടെ നിന്ന് മാറാൻ സഞ്ജുവിനെ പ്രേരിപ്പിച്ച പ്രധാനകാര്യം. സഞ്ജു മാറിയെങ്കിലും മികച്ച താരനിരയാണ് ഇപ്പോഴും രാജസ്ഥാനുള്ളത്. കൗമാര വിസ്മയം വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, സഞ്ജുവിന് പകരമായി ചെന്നൈയിൽനിന്നെത്തിയ രവീന്ദ്ര ജഡേജ, ജൊഫ്ര ആർച്ചർ,ജിതേഷ് ശർമ്മ തുടങ്ങിയവർ രാജസ്ഥാൻ നിരയിലുണ്ട്.

രാജസ്ഥാൻ റോയൽസ്

Vs

ചെന്നൈ സൂപ്പർ കിംഗ്സ്

7.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്

TAGS: NEWS 360, SPORTS, SANJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360