
ടോക്യോ : ഫോർമുല വൺ കാർ റേസിംഗിൽ തുടർച്ചയായ രണ്ടാം ഗ്രാൻപ്രീയിലും ഒന്നാമനായി മെഴ്സിഡസ് ടീമിന്റെ യുവ ഡ്രൈവർ കിമി അന്റോനെല്ലി. ഇന്നലെ നടന്ന ജാപ്പനീസ് ഗ്രാൻപ്രീയിൽ പോൾ പൊസിഷനിൽ മത്സരിക്കാനിറങ്ങിയ അന്റോനെല്ലി മെഴ്സിഡസ് ടീമിന്റെ ഓസ്കർ പിയാസ്ട്രിയെയാണ് രണ്ടാമതാക്കിയത്. ഫെറാറിയുടെ ചാൾസ് ലിക്ളർക്ക് മൂന്നാമനായി.
ഈ മാസം 15ന് നടന്ന ചൈനീസ് ഗ്രാൻപ്രീയിലും ജേതാവായത് ഇറ്റലിക്കാരനായ അന്റോനെല്ലിയാണ്. ഇതോടെ ചാമ്പ്യൻഷിപ്പ് പോയിന്റിൽ അന്റോനെല്ലി മുന്നിലെത്തി. 19കാരനായ അന്റോനെല്ലി ചാമ്പ്യൻഷിപ്പ് പോയിന്റിൽ ലീഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |