SignIn
Kerala Kaumudi Online
Saturday, 25 April 2026 11.04 AM IST

ഓ..! ആവേശ തിരുനാൾ

Increase Font Size Decrease Font Size Print Page
modi

  • മോദിയുടെ വരവിൽ പ്രതീക്ഷയോടെ എൻ.ഡി.എ

തൃശൂർ: എൻ.ഡി.എയുടെ പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രിയെത്തിയതോടെ പൂരനഗരിയും ആവേശത്തിലായി. ഉച്ചവെയിൽ കൂസാതെ ജനം മോദിയെ കാണാനെത്തി. പാലക്കാട് പൊതുസമ്മേളനം കഴിഞ്ഞ് ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂരിൽ മോദി എത്തിയെന്നറിഞ്ഞതോടെ നഗരം ജയ് മോദി വിളികളാൽ നിറഞ്ഞു. ജില്ലാ ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോയ്ക്ക് ആവേശം പകർന്ന് സ്വരാജ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ പുലികളി, കുമ്മാട്ടി, കഥകളി, വാദ്യമേളങ്ങൾ നിരന്നു. റോഡ് ഷോ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചതോടെ ആരവങ്ങളാൽ നഗരം മുഖരിതമായി. സ്ത്രീകളടക്കമുള്ള ബി.ജെ.പി പ്രവർത്തകരും കുട്ടികളും പുഷ്പവൃഷ്ടി നടത്തി. കൈവീശിയും കൈകൂപ്പിയും തിരികെ പൂക്കളെറിഞ്ഞും മോദി പ്രത്യഭിവാദ്യം ചെയ്തു. ഇതോടെ പ്രവർത്തകർ മുദ്രാവാക്യം വിളി തുടങ്ങി. തൃശൂരിലെ സ്ഥാനാർത്ഥി പത്മജ, മണലൂരിൽ മത്സരിക്കുന്ന അനീഷ് കുമാർ, നാട്ടികയിൽ മത്സരിക്കുന്ന സി.സി.മുകുന്ദൻ എന്നിവരും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമാണ് മോദിക്ക് ഒപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നത്.

ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികളായ ബിജോയ് തോമസ്, എ.നാഗേഷ്, സന്തോഷ് ചെറാക്കുളം, അഡ്വ. ചാർളി പോൾ, വർഗീസ് ജോർജ്, അതുല്യഘോഷ് വെട്ടിയാട്ടിൽ, അഡ്വ. ബി.ഗോപാലകൃഷ്ണൻ, കെ.ആർ.റെജിൽ, അഡ്വ. ഉല്ലാസ് ബാബു, കെ.ബാലകൃഷ്ണൻ എന്നിവരും സന്നിഹിതരായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. അന്ന് സുരേഷ് ഗോപിയുമായി റോഡ് ഷോ നടത്തി. തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ച് കേന്ദ്രമന്ത്രിയായി. മോദിയുടെ രണ്ടാംവരവിൽ തൃശൂരടക്കമുള്ള സീറ്റുകൾ പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എ.


സി.സി.മുകുന്ദനും ശ്രദ്ധാകേന്ദ്രം


ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റും മണലൂരിലെ സ്ഥാനാർത്ഥിയുമായ അഡ്വ. കെ.കെ.അനീഷ് കുമാറിന് പുറമേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി മത്സരിച്ച പത്മജ വേണുഗോപാലും സി.പി.ഐയുടെ സിറ്റിംഗ് എം.എൽ.എയായിരുന്ന, നാട്ടികയിലെ നിലവിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ സി.സി.മുകുന്ദനും പ്രധാനമന്ത്രിക്ക് ഒപ്പം റോഡ് ഷോയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിനോട് അടുത്ത് ബി.ജെ.പിയിലേക്കെത്തിയ സി.സി.മുകുന്ദനെ പ്രധാനമന്ത്രിക്ക് ഒപ്പം നിറുത്താനുള്ള തീരുമാനം നാട്ടികയിൽ വലിയമാറ്റം സൃഷ്ടിക്കുമെന്നാണ് നേതാക്കളുടെ അവകാശവാദം. മറ്റ് സ്ഥാനാർത്ഥികൾക്കും അവസരം ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സുരക്ഷാപ്രശ്‌നം കൊണ്ട് ഒഴിവാക്കി.


ഉച്ചവെയിൽ കൂസാതെ ജനം


ഉച്ചയോടെ തേക്കിൻകാടിന് സമീപമുള്ള ഏതാനും ഭാഗങ്ങളിൽ മാത്രമാണ് ആളുകളെ പ്രവേശിപ്പിച്ചത്. ബാരിക്കേഡുകൾ ഉയർത്തി ശക്തമായ സുരക്ഷയൊരുക്കിയാണ് മോദിയെ കാണുന്നതിന് സുരക്ഷാസേന സൗകര്യം ഒരുക്കിയത്. ഉച്ചയ്ക്ക് മുമ്പ് സ്വരാജ് റൗണ്ടിലേക്കുള്ള വാഹനഗതാഗതം പൊലീസ് തടഞ്ഞു. ബാഗും കുടകളും ഒഴിവാക്കാൻ നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും അറിയാതെയെത്തിയ പലരും കുഴങ്ങി.

900​ ​മീറ്റർ,​ ​അ​ര​ ​മ​ണി​ക്കൂർ

തൃ​ശൂ​ർ​:​ ​ജ​യ് ​ബി.​ജെ.​പി,​ ​ജ​യ് ​ഭാ​ര​ത് ​മാ​ത,​ ​ജ​യ് ​മോ​ദി​ജി​ ​തു​ട​ങ്ങി​യ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ഇ​ട​തു​കൈ​ ​വീ​ശി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ആ​വേ​ശം​ ​പ​ട​ർ​ത്തി​യ​ത് ​ഏ​ക​ദേ​ശം​ ​അ​ര​മ​ണി​ക്കൂ​ർ.​ ​കു​ട്ട​നെ​ല്ലൂ​ർ​ ​ഹെ​ലി​പ്പാ​ഡി​ൽ​ ​വ​ന്നി​റ​ങ്ങി​യ​തു​ ​മു​ത​ൽ​ ​കൃ​ത്യ​മാ​യ​ ​ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു​ ​ഓ​രോ​ ​ചു​വ​ടും.​ ​സ​മ​യ​നി​ഷ്ഠ​ ​പാ​ലി​ച്ച് ​വ​ഴി​യൊ​രു​ക്കു​ന്ന​തി​ൽ​ ​പൊ​ലീ​സും​ ​പ്ര​ത്യേ​ക​ ​സു​ര​ക്ഷാ​സേ​ന​യും​ ​അ​ദ്ധ്വാ​നി​ച്ചു.​ 4.50​ ​മു​ത​ൽ​ 5.15​ ​വ​രെ​ ​നീ​ണ്ട​ ​റോ​ഡ് ​ഷോ​ ​ബി​നി​ ​ടൂ​റി​സ്റ്റ് ​ഹോ​മി​ന് ​മു​ന്നി​ലാ​ണ് ​അ​വ​സാ​നി​ച്ച​ത്.
സ്വ​രാ​ജ് ​റൗ​ണ്ടി​ലെ​ ​ന​ട​വ​ഴി​യി​ൽ​ ​തി​ങ്ങി​നി​റ​ഞ്ഞ​ ​ഒ​രു​ ​നോ​ക്ക് ​കാ​ണാ​ൻ​ ​നി​ന്ന​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നേ​രെ​ ​കൈ​ ​ഉ​യ​ർ​ത്തി​ ​മോ​ദി​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്തു.
പാ​ല​ക്കാ​ട്ട് ​വെ​ള്ള​ ​കു​ർ​ത്ത​യും​ ​ദോ​ത്തി​യു​മാ​യി​രു​ന്നു​ ​വേ​ഷം,​ ​എ​ന്നാ​ൽ​ ​തൃ​ശൂ​രി​ലെ​ ​റോ​ഡ് ​ഷോ​യ്ക്ക് ​എ​ത്തി​യ​പ്പോ​ൾ​ ​വെ​ള്ള​ ​ഷ​ർ​ട്ടാ​യി​രു​ന്നു​ ​ധ​രി​ച്ച​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ​ ​പ​ത്മ​ജ​ ​വേ​ണു​ഗോ​പാ​ലും​ ​കെ.​കെ.​അ​നീ​ഷ് ​കു​മാ​റും​ ​സി.​സി.​മു​കു​ന്ദ​നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ക​യ​റി​യ​ ​ഓ​റ​ഞ്ച് ​ഇ​സു​സു​ ​വാ​ഹ​നം​ ​വെ​ള്ള​യും​ ​ഓ​റ​ഞ്ചും​ ​നി​റ​ങ്ങ​ളി​ലു​ള്ള​ ​ജ​മ​ന്തി​പ്പൂ​ക്ക​ൾ​ ​കൊ​ണ്ടും​ ​മോ​ദി​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ച്ചും​ ​അ​ല​ങ്ക​രി​ച്ചി​രു​ന്നു.​ ​യു​ദ്ധ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വ​ൻ​സു​ര​ക്ഷാ​ ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു​ ​റോ​ഡ് ​ഷോ.
റോ​ഡി​ന്റെ​ ​ഇ​രു​വ​ശ​ത്തും​ ​ബാ​രി​ക്കേ​ഡ് ​വ​ച്ച് ​പൊ​തു​ജ​ന​ങ്ങ​ളെ​ ​നി​യ​ന്ത്രി​ച്ചു.​ ​ബാ​രി​ക്കേ​ഡി​ന​പ്പു​റം​ ​മാ​ത്ര​മാ​ണ് ​പ്ര​വ​ർ​ത്ത​ക​രെ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​പ​രി​സ​രം​ ​മു​ത​ൽ​ ​രാ​ഗം​ ​തി​യ​റ്റ​ർ​ ​വ​രെ​യു​ള്ള​ ​പ്ര​ദേ​ശ​ത്ത് ​ഇ​രു​വ​ശ​ത്തും​ ​പൊ​തു​ജ​ന​ങ്ങ​ളെ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​പി​ന്നീ​ട് ​ബി​നി​ ​ഹെ​റി​റ്റേ​ജ് ​വ​രെ​യു​ള്ള​ ​ഭാ​ഗ​ത്ത് ​സ്വ​രാ​ജ് ​റൗ​ണ്ടി​ലെ​ ​ഔ​ട്ട​ർ​ ​ന​ട​പ്പാ​ത​യി​ൽ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​നി​ൽ​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ത്.​ ​ന​ടു​വി​ലാ​ലി​നും​ ​ഷൊ​ർ​ണൂ​ർ​ ​റോ​ഡി​നും​ ​ഇ​ട​യി​ലു​ള്ള​ ​ഭാ​ഗ​ത്ത് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​തി​ര​ക്ക് ​കു​റ​വാ​യി​രു​ന്നു.​ ​വെ​യി​ലി​ന്റെ​ ​കാ​ഠി​ന്യം​ ​ഇ​വി​ടെ​ ​കൂ​ടു​ത​ലു​മാ​യി​രു​ന്നു.​ ​സി.​എം.​എ​സ് ​സ്കൂ​ളി​ന് ​മു​ൻ​വ​ശ​ത്താ​യി​രു​ന്നു​ ​ഏ​ഴം​ഗ​ ​മാ​ർ​ഗം​ ​ക​ളി​ ​സം​ഘം​ ​നി​ല​യു​റ​പ്പി​ച്ച​ത്.

ക​ട​ന്നു​പോ​യ​ ​നി​മി​ഷ​ങ്ങ​ൾ​ ​ഇ​ങ്ങ​നെ..

വൈ​കി​ട്ട് 4.30
കു​ട്ട​നെ​ല്ലൂ​ർ​ ​സി.​അ​ച്യു​ത​മേ​നോ​ൻ​ ​കോ​ളേ​ജ് ​ഹെ​ലി​പാ​ഡി​ൽ​ ​വ​ന്നി​റ​ങ്ങു​ന്നു.​ ​പ്ര​ത്യേ​ക​ ​വാ​ഹ​ന​ത്തി​ൽ​ ​തൃ​ശൂ​ർ​ ​റൗ​ണ്ടി​ലേ​ക്ക്.​ ​ദൂ​രം​ 9​ ​കി​ലോ​മീ​റ്റ​ർ​ ​(​മ​ണ്ണു​ത്തി​ ​വ​ഴി)

വൈ​കി​ട്ട് 4.50
തൃ​ശൂ​രി​ലെ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​ത്തേ​ക്ക്.​ ​റോ​ഡ് ​ഷോ​ ​ആ​രം​ഭം.

വൈ​കി​ട്ട് 5.15
ബി​നി​ ​ഹെ​റി​റ്റേ​ജി​ന് ​മു​ൻ​പി​ൽ.

വൈ​കി​ട്ട് 5.20
തി​രി​ച്ച് ​പ്ര​ത്യേ​ക​ ​വാ​ഹ​ന​ത്തി​ൽ​ ​ഹെ​ലി​പ്പാ​ഡി​ലേ​ക്ക്.

5.33
തി​രി​കെ​ ​കൊ​ച്ചി​യി​ലേ​ക്ക്

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.