തിരുവല്ല : തിരഞ്ഞെടുപ്പ് ചൂടിലല്ല ജീവിതചൂടിലാണ് മേപ്രാലിലെ വീട്ടമ്മമാർ. ഇവർക്ക് ഇത് കൊയ്ത്ത് ചാകരക്കാലമാണ്. കടലിലല്ലാതെ കരയിൽ വർഷത്തിൽ ഏതാനും ദിവസങ്ങൾ മാത്രം ലഭിക്കുന്ന ചാകര. തൊഴിലുറപ്പും മറ്റ് ചെറു ജോലികളും ചെയ്യുന്ന വീട്ടമ്മമാർക്ക് കൈനിറയെ പണം ലഭിക്കുന്ന ദിനങ്ങൾ. അതുകൊണ്ടാണ് അപ്പർ കുട്ടിനാട്ടിലെ കൊയ്ത്തിനുശേഷം നടക്കുന്ന നെല്ലൊരുക്കൽ ഇവർക്ക് കൊയ്ത്തുചാകരയാകുന്നത്. മേപ്രാൽ വെസ്റ്റ് ഒന്നാം വാർഡിൽ അപ്പർ കുട്ടനാടിന്റെ ഭാഗമായ പുതുക്കാട് കൈപ്പുഴാക്കം, വടവടി വടക്ക് പായുകണ്ടം തുടങ്ങിയ പാടശേഖരങ്ങളിൽ ഇത് വിളപ്പെടുപ്പിന്റെ കാലമാണ്. യന്ത്രങ്ങൾ കൊയ്തെടുത്ത് മെതിച്ചു നൽകുന്ന നെല്ല് മീന മാസത്തിലെ പൊള്ളുന്ന വെയിലും തിരഞ്ഞെടുപ്പ് ചൂടും വകവയ്ക്കാതെ 32 അംഗ വനിതാ സംഘമാണ് ഒരുക്കിയെടുത്ത് വിൽപ്പനയ്ക്കായ് തയാറാക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയും, രാത്രി 7 മുതൽ അടുത്ത ദിവസം രാവിലെ 6 വരെയും നീണ്ടുനിൽക്കുന്ന വിശ്രമമില്ലാത്ത ജോലി. ഇങ്ങനെ പണിയെടുത്താൽ നിത്യേന ആയിരം മുതൽ 1500 രൂപ വരെ ഇവർക്ക് ലഭിക്കും. പണിയുടെ കാഠിന്യം അനുസരിച്ച് തുശ്ചമായ കൂലിയാണെങ്കിലും തൊഴിലുറപ്പിനെ അപേക്ഷിച്ച് ഇവർക്ക് ഇത് വലിയ കൂലിയാണ്. മാത്രമല്ല ഒരുമിച്ച് ഒരു തുക ലഭിക്കുകയും ചെയ്യും. ഇതാണ് ഈ ജോലിചെയ്യാൻ ഇവരെ പ്രേരിപ്പിക്കുന്നത്.
......................................................
വേതനം
ഒരു ക്വിന്റൽ നെല്ല് ഉണക്കി ഉണക്കി ഒരുക്കി നൽകുന്നതിന് ലഭിക്കുന്ന കൂലി 50 രൂപ
ഒരു വർഷം ലഭിക്കുന്ന പണി 6 മുതൽ 10 ദിവസം വരെ
ഒരു ദിസം ഒരാൾക്ക് ലഭിക്കുന്ന കൂലി 1000 മുതൽ 1500വരെ
.................................................................
കനത്ത ചൂടിലും ജോലി ചെയ്യണം. നെല്ലിന്റെ ഓവും പൊടിയും ചെറിച്ചിലും ശ്വാസ തടസവും കണ്ണുകൾക്ക് വീക്കവും ഉണ്ടാക്കും വെയിലിൽ നിന്ന് പണിയുന്നതിനാൽ പലപ്പോഴും സൂര്യതാപം ഏൽക്കേണ്ടി വരും.
ജയശ്രീ
(തെന്നടി മേപ്രാൽ )
..............
ചൂടിലല്ല ജീവിതച്ചൂടിലാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |