SignIn
Kerala Kaumudi Online
Saturday, 25 April 2026 1.48 AM IST

സ്വര്‍ണം പണയം വയ്ക്കുമ്പോള്‍ കിട്ടുന്ന തുകയില്‍ അറിയേണ്ടത്; ഭൂമി ഇടപാടിന്റെ കാര്യത്തിലും മാറ്റങ്ങള്‍

Increase Font Size Decrease Font Size Print Page
gold

പുതിയ ചട്ടം ഏപ്രില്‍ ഒന്ന് മുതല്‍


കൊച്ചി: റിസര്‍വ് ബാങ്കിന്റെ പുതുക്കിയ ചട്ടം അനുസരിച്ച് 2.5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പണയമായി നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക ലഭിക്കും. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളില്‍ മൂല്യത്തിന്റെ 75 ശതമാനവും വായ്പ ലഭിക്കും. മൂല്യം കണക്കാക്കുമ്പോള്‍ തിരിച്ചടക്കേണ്ട തുകയും ഉള്‍പ്പെടുത്തും. 18 കാരറ്റ്, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവയാണ് പണയമായി സ്വീകരിക്കുന്നത്.


ഭൂമി ഇടപാടുകള്‍ക്ക് പാന്‍


ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകള്‍ക്ക് മാത്രം ഇനി മുതല്‍ പാന്‍ നിര്‍ബന്ധമാക്കൂ. നേരത്തെ പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ പാന്‍ നിര്‍ബന്ധമായിരുന്നു. അഞ്ച് ലക്ഷം രൂപയിലധികം വിലയുള്ള കാറുകള്‍ വാങ്ങുമ്പോഴും പാന്‍ വേണം. ഹോട്ടല്‍ റെസ്റ്ററന്റ് ബില്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ബാങ്ക്വറ്റ് ഹാളുകള്‍, ഇവന്റ് മാനേജ്മെന്റ് ചെലവുകള്‍ എന്നിവയ്ക്ക് പാന്‍ നല്‍കേണ്ട പരിധി 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയില്‍ പ്രതിദിനം 50,000 രൂപയിലധികം നിക്ഷേപിക്കുന്നതിനും പാന്‍ വേണം. സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയിലധികം നിക്ഷേപിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്.


സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് ഇളവുകള്‍


സീറോ ബാലന്‍സുള്ള അടിസ്ഥാന സേവിംഗ് അക്കൗണ്ടുകള്‍ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ലഭ്യമാകും. വാര്‍ഷിക ഫീസ് ഇല്ലാതെ എ.ടി.എം കാര്‍ഡ്, പ്രതിവര്‍ഷം 25 ലീഫുള്ള ചെക്ക് ബുക്ക്, ശാഖകളിലും സി.ഡി.എമ്മുകളിലും പരിധിയില്ലാതെ പണം നിക്ഷേപിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കും. സൗജന്യമായി എ.ടി.എമ്മിലൂടെ നാല് തവണ പിന്‍വലിക്കാം. ആവശ്യമുണ്ടെങ്കില്‍ ബാങ്കുകള്‍ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമുകളും ഈ അക്കൗണ്ടുകളില്‍ ലഭ്യമാക്കും.


മരിച്ചവരുടെ അക്കൗണ്ടുകളില്‍ ചട്ടം മാറും


സഹകരണ ബാങ്കുകളില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണ് മരിച്ച വ്യക്തിയുടെ അക്കൗണ്ടിലെ ബാലന്‍സ് തുകയെങ്കില്‍ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോള്‍ഡറോ ഇല്ലെങ്കിലും അധിക രേഖകള്‍ നല്‍കാതെ അവകാശികള്‍ക്ക് പണം ക്‌ളെയിം ചെയ്യാം. തുക അധികമാണെങ്കില്‍ നിശ്ചിത രേഖകള്‍ നല്‍കണം. കൃത്യമായ രേഖകള്‍ നല്‍കിയാല്‍ 15 ദിവസത്തിനകം തുക കൈമാറും.


തപാല്‍ ഇന്‍ഷ്വറന്‍സ് പരിധി ഉയര്‍ത്തി


തപാലിലൂടെ അയക്കുന്ന ഉത്പന്നങ്ങളുടെ ഇന്‍ഷ്വറന്‍സ് പരിധി ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തി. 200 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്ക് നാല് രൂപയാണ് നിരക്ക്. അതിന് മുകളില്‍ ഓരോ 200 രൂപയ്ക്കും ഒന്നര ശതമാനം അധികം അടക്കണം.

TAGS: GOLD, MONEY, LAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.