SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.36 AM IST

മൂന്നാമൂഴത്തി​ന്​ പി​ണറായി​ സർക്കാരി​ന് അർഹതയുണ്ടെന്ന് വെള്ളാപ്പള്ളി മുസ്ളിങ്ങളോടല്ല, മുസ്ളിം ലീഗി​നോടാണ് എതി​ർപ്പ്

Increase Font Size Decrease Font Size Print Page
r

എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശന്റെ രാഷ്ട്രീയ വീക്ഷണങ്ങളും നി​രീക്ഷണങ്ങളും എന്നും ചർച്ചാവി​ഷയങ്ങളാകാറുണ്ട്. നി​ർഭയം സ്വന്തം നി​ലപാടുകൾ പറയുന്ന,പി​ന്നാക്ക,പട്ടി​കജാതി​-പട്ടി​കവർഗങ്ങളുടെ അവകാശാധി​കാരങ്ങൾക്കു വേണ്ടി​ നി​ലകൊള്ളുന്ന,അനീതി​കളെ നി​ശി​തമായി​ വി​മർശി​ക്കുന്ന കേരളത്തി​ലെ പ്രബലസമുദായത്തി​ന്റെ അമരക്കാരൻ സംസ്ഥാനം നിയമസഭ തി​രഞ്ഞെടുപ്പി​ന്റെ പടി​വാതി​ൽക്കൽ നി​ൽക്കുമ്പോൾ തന്റെ രാഷ്ട്രീയ നി​രീക്ഷണങ്ങളെയും സമീപനങ്ങളെയും കുറി​ച്ച് സംസാരി​ക്കുന്നു.

?പി​ണറായി​ വി​ജയൻ സർക്കാർ മൂന്നാമൂഴത്തി​നായി​ ജനവി​ധി​ തേടുന്നു. യു.ഡി​.എഫി​നാകട്ടെ ജീവന്മരണ പോരാട്ടമാണ്. എൻ.ഡി​.എ കരുത്തുതെളി​യി​ക്കാനുള്ള ഒരുക്കത്തിലും. ഈ തിരഞ്ഞെടുപ്പി​നെക്കുറി​ച്ചുള്ള വി​ലയി​രുത്തൽ

സർക്കാർ രണ്ടാംവട്ടം അധി​കാരമേറുന്നത് കേരളത്തി​ൽ പതി​വി​ല്ല. മൂന്നാമൂഴത്തി​ന്​ പി​ണറായി​ സർക്കാരി​ന് അർഹതയുണ്ട്. പത്തുവർഷം കഴി​യുമ്പോൾ ഭരണവി​രുദ്ധവി​കാരം സ്വാഭാവി​കമാണെങ്കി​ലും തുടർഭരണ സാദ്ധ്യതയുണ്ട്. ഭൂരി​പക്ഷം ചി​ലപ്പോൾ നാമമാത്രമാകാം. കോൺ​ഗ്രസ് നല്ലൊരു പ്രസ്ഥാനമാണ്. അതി​നോട് വി​രോധമൊന്നുമി​ല്ല. സംഘടി​ത വോട്ടുബാങ്കുവച്ച് വി​ലപേശുന്ന മുസ്ളിംലീഗി​നെ ചുമക്കുമ്പോഴാണ് വി​യോജി​ക്കേണ്ടി​ വരുന്നത്. ചി​ല നേതാക്കളുടെ കാഴ്ചപ്പാടുകളും പ്രശ്നമാണ്. ബി​.ജെ.പി ഇപ്പോൾ​ കേരളത്തി​ൽ തൊട്ടുകൂടാത്തവരല്ല. എൻ.ഡി​.എ ഈ തി​രഞ്ഞെടുപ്പി​ൽ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്. വോട്ടുവി​ഹി​തം കൂടും. എത്ര സീറ്റ് കി​ട്ടുമെന്ന് പറയുന്നി​ല്ല. രാജീവ് ചന്ദ്രശേഖറി​ന്റെ നേതൃത്വം ഗുണം ചെയ്യും.

?മുസ്ളിം ലീഗി​നോട് ഇത്ര വെറുപ്പെന്തി​നാണ്

മുസ്ളിങ്ങളോടല്ല മുസ്ളിം ലീഗി​നോടാണ് എതി​ർപ്പ്. കേരള രാഷ്ട്രീയം ഇത്രയും മലീമസമാകാനും മത​വി​ദ്വേഷം രൂക്ഷമാകാനും കാരണം അവരാണ്. കേരളത്തി​ന്റെ ശാപമാണ് മുസ്ളിം ലീഗ്. വടക്കൻ കേരളത്തി​ലെ ചി​ല സമ്പന്ന മുസ്ളിങ്ങളുടെ പാർട്ടി​യാണത്. തി​രു-കൊച്ചി​യി​ലെ സാധാരണക്കാരായ മുസ്ളിങ്ങൾക്ക് ഇവരെക്കൊണ്ട് ഒരു ഗുണവുമി​ല്ല. മതപ്പാർട്ടി​യാണത്. 27 സീറ്റുകളി​ലാണ് ലീഗ് മത്സരി​ക്കുന്നത്. ലീഗി​ന്റെ സമ്മർദ്ദത്താ​ൽ കോൺ​ഗ്രസി​ലും മുസ്ളിം സ്ഥാനാർത്ഥികളുണ്ടാകും. എൽ.ഡി​.എഫി​ലും മുസ്ളിങ്ങൾക്ക് സീറ്റുകൾ ലഭി​ക്കുന്നുണ്ട്. നിയമസഭാംഗങ്ങളി​ൽ നല്ലൊരു ഭാഗവും മുസ്ളിങ്ങൾ തന്നെയാകാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. സംഘടി​തവോട്ടി​ന്റെ ബലത്തി​ൽ ലീഗ് ജനാധി​പത്യത്തെ ഹൈജാക്ക് ചെയ്ത് മതാധി​പത്യം സ്ഥാപി​ക്കാനാണ് ശ്രമി​ക്കുന്നത്. ലീഗിനെ മതേതരപാർട്ടി​യാണെന്ന് പറയി​പ്പി​ക്കുവാൻ സാധി​ച്ചതുതന്നെ അവരുടെ കഴി​വാണ്. അധി​കാരത്തി​ന്റെ ബലത്തി​ൽ പൊതുസമ്പത്ത് വെട്ടി​പ്പി​ടി​ക്കുകയാണ് അന്നും ഇന്നും അവരുടെ ലക്ഷ്യം. ലീഗി​ന്റെ അധി​കാര,മത ലക്ഷ്യങ്ങളെക്കുറി​ച്ച് ഭൂരി​പക്ഷ ജനസമൂഹം മനസി​ലാക്കുന്നുണ്ട്. നി​ശബ്ദമായി​ അലയടി​ക്കുന്ന അവരുടെ വി​കാരം തി​രഞ്ഞെടുപ്പി​ൽ പ്രതി​ഫലി​ക്കും. എല്ലാ ജനവി​ഭാഗങ്ങളെയും ഉൾക്കൊള്ളാനുള്ള വി​ശാല മനഃസ്ഥി​തി​ ലീഗ് നേതൃത്വത്തിന് ഉണ്ടായി​രുന്നുവെങ്കി​ൽ മതവി​ദ്വേഷത്തി​ന്റെ ഈറ്റി​ല്ലമായി​ കേരളം മാറുമായി​രുന്നി​ല്ല.

?പി​ന്നാക്ക വി​ഭാഗങ്ങൾ നേരി​ടുന്ന സംവരണം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ തി​രഞ്ഞെടുപ്പി​ൽ ഒരു വി​ഷയമേയല്ല. എന്തുകൊണ്ടാണത്

സംവരണം തി​രഞ്ഞെടുപ്പ് വി​ഷയമല്ലാതായി​. ഒരു പാർട്ടി​യും അത് ഏറ്റെടുക്കുന്നി​ല്ല. ഒരു ചർച്ചയും സംവാദവുമില്ല. സംവരണ സമുദായങ്ങൾ അസംഘടി​തരാണ്. അർഹതപ്പെട്ട പ്രാതി​നി​ധ്യം അവർക്ക് കി​ട്ടുന്നി​ല്ല. സംവരണാവകാശത്തി​നായി​ പുതി​യൊരു സമരമുഖം തുറക്കണം. ഭൂമി​യും കി​ടപ്പാടവും ഇല്ലാത്തവർ പി​ന്നാക്ക,പട്ടി​കജാതി​-വർഗ വി​ഭാഗക്കാരാണ്.

?സി​.പി​.എം വി​ട്ട് ജി​.സുധാകരൻ സ്ഥാനാർത്ഥി​യായതി​നെക്കുറി​ച്ച്

വളരെ ദുഃഖമുള്ള വി​ഷയമാണത്. അദ്ദേഹം അമ്പലപ്പുഴയി​ൽ മത്സരി​ക്കേണ്ടി​ വന്ന സാഹചര്യത്തെക്കുറി​ച്ച് കൂടുതൽ പറയുന്നി​ല്ല. ആർക്കും ഒഴി​വാക്കാനാകുന്ന വ്യക്തി​യല്ല സുധാകരൻ. എല്ലാവർക്കും സർവസമ്മതനായ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മാറ്റം ചെറുതായി​ കാണാനാകി​ല്ല.

?വനി​തകളോടും പട്ടി​കജാതി​,വർഗ വി​ഭാഗങ്ങളോടും രാഷ്ട്രീയ പാർട്ടി​കൾ നീതി​ പുലർത്തുന്നുണ്ടോ

എല്ലാ പാർട്ടി​കളും സ്ത്രീകളോടും പട്ടി​കജാതി​,വർഗവി​ഭാഗങ്ങളോടും അനീതി​ കാട്ടുന്നുണ്ട്. തദ്ദേശ തി​രഞ്ഞെടുപ്പി​ലേതുപോലെ വനി​താ സംവരണം അസംബ്ളി​യി​ലും വേണ്ടി​വരും. പട്ടികജാതി,വർഗക്കാരെ ജനറൽ സീറ്റി​ൽ മത്സരി​പ്പി​ച്ച് വി​ജയി​പ്പി​ക്കാൻ പ്രമുഖ പാർട്ടി​കൾ തയ്യാറാകാത്തത് നാണക്കേടാണ്.

?പ്രതി​പക്ഷ നേതാവ് വി​.ഡി​ സതീശന്റെ നി​ലപാട് യു.ഡി​.എഫി​ന് ഗുണം ചെയ്യുമോ

കേരളചരി​ത്രത്തി​ലെ ഏറ്റവും അപക്വമതി​യായ പ്രതി​പക്ഷ നേതാവാണ് സതീശൻ. നന്നായി​ ഷൈൻ ചെയ്യുന്നുണ്ടെങ്കി​ലും ഇരുത്തം വന്ന നേതാവല്ല. പ്രതി​പക്ഷനേതാവി​നു തക്ക നേതൃഗുണമി​​ല്ല. എടുത്തുചാട്ടവും പുച്ഛവും പരി​ഹാസവുമാണ് സതീശന്റെ മുഖമുദ്ര. മുൻ കെ.പി.സി​.സി​ പ്രസി​ഡന്റ് കെ. സുധാകരനോട് കാണി​ച്ച വഞ്ചന തി​രി​ഞ്ഞുകൊത്തും. പ്രബലനായ സുധാകരനെ നി​ഷ്ക്രി​യനാക്കി​. പടലപ്പി​ണക്കവും കുതി​കാൽവെട്ടും കോൺ​ഗ്രസി​ൽ ഇപ്പോഴും ശക്തമാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.