
മയാമി : ലോക രണ്ടാം റാങ്ക് താരം യാന്നിക്ക് സിന്നർ മയാമി മാസ്റ്റേഴ്സ് ടെന്നിസ് പുരുഷ സിംഗിൾസ് ചാമ്പ്യനായി. കഴിഞ്ഞരാത്രി നടന്ന ഫൈനലിൽ ചെക്ക് താരം ജിറി ലെഹേക്കയെ കീഴടക്കിയാണ് സിന്നറുടെ കിരീടനേട്ടം.6-4,6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്നറുടെ വിജയം. കഴിഞ്ഞവാരം നടന്ന ഇന്ത്യൻവെൽസ് ഓപ്പണിലും സിന്നർക്കായിരുന്നു കിരീടം. 2017ൽ റോജർ ഫെഡറർക്ക് ശേഷം ഒരേ സീസണിൽ ഈ രണ്ട് ടൂർണമെന്റുകളിലും വെന്നിക്കൊടി പാറിക്കുന്ന ആദ്യ പുരുഷ താരമാണ് സിന്നർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |