
ഇന്ത്യയിലെ വിലകൂടിയ വില്ലൻനടന്മാരിൽ ഒരാളായ അഭിമന്യു സിംഗ് മലയാളത്തിൽ നായക തുല്യ വേഷത്തിലെത്തുന്ന വവ്വാൽ എന്ന ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി . സംഗീതത്തിനും, ആക്ഷനും, ത്രില്ലറിനും, മുൻതൂക്കം കൊടുത്ത് വ്യത്യസ്ത തരത്തിൽ അണിയിച്ചൊരുക്കുന്ന വവ്വാൽ ഷഹ്‌മോൻ ബി. പറേലിൽ കഥയും തിരക്കഥയും നിർവഹിച്ച് സംവിധാനം ചെയ്യുന്നു. പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു . ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കാരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്നു. ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി. ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം. ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി. ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി. ബി .എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പി. ആർ . ഒ എ .എസ്. ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
