
കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ എൽ.എൽ.എം കൊമേഴ്‌സ്യൽ ലാ, ക്രിമിനൽ ലാ വിഭാഗങ്ങളിൽ മുൻനിര റാങ്കുകൾ പൂത്തോട്ട ശ്രീനാരായണ ലാ കോളേജ് വിദ്യാർത്ഥികൾ കരസ്ഥമാക്കി. കൊമേർഷ്യൽ ലാ വിഭാഗത്തിൽ എൻ. നമിത 1081മാർക്ക് നേടി രണ്ടാം റാങ്കും. 1022 മാർക്ക് നേടി കെ.പി. പ്രിയങ്ക എട്ടാം റാങ്കും കരസ്ഥമാക്കി. ക്രിമിനൽ ലാ വിഭാഗത്തിൽ 1060 മാർക്ക് നേടിയ വി.എസ്. അമൃത നാലാം റാങ്കിനും അർഹയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |