
വടകര: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും നവസാമൂഹ്യ മാദ്ധ്യമങ്ങളിൽ അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വടകര നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.രമ റൂറൽ എസ്.പിക്ക് പരാതി നൽകി. ചോമ്പാൽ ഹാർബറിൽ പൊതുജനങ്ങൾ സ്ഥാനാർത്ഥിയെ പ്രചാരണ സമയത്ത് തടഞ്ഞുവച്ചുവെന്ന് നിർമ്മിതബുദ്ധി ഉപയോഗിച്ച് വീഡിയോയും പോസ്റ്റുകളും നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പ്രചരിപ്പിച്ചിരുന്നു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് കെ.കെ.രമ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |