SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.28 PM IST

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം; മരണപ്പെട്ടതെല്ലാം സ്‌ത്രീകളെന്ന് അധികൃതർ

Increase Font Size Decrease Font Size Print Page
stampede

പാട്‌ന: ബിഹാർ നളന്ദയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം. മരിച്ചതെല്ലാം സ്‌ത്രീകളാണ്. ഡസനിലധികം പേർക്ക് പരിക്കേറ്റു. മഗ്ര ഗ്രാമത്തിലെ ശീതളാഷ്ടമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ചൈത്രമാസത്തിന്റെ അവസാന ദിവസമായതിനാൽ ഇന്ന് ആയിരക്കണക്കിന് പേരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്. അനേകം സ്ത്രീകൾ ബോധരഹിതരായി നിലത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

എല്ലാ ചൊവ്വാഴ്‌ച ദിവസങ്ങളിലും ക്ഷേത്രത്തിൽ തിക്കും തിരക്കുമുണ്ടാകാറുണ്ടെന്നും അധികാരികളുടെ കെടുകാര്യസ്ഥതയാണ് അപകടത്തിന് കാരണമായതെന്നും ചില ഭക്തർ ആരോപിച്ചു. ഭരണകൂട പ്രതിനിധികൾ സ്ഥലത്തെത്തിയില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

TAGS: NEWS 360, NATIONAL, NATIONAL NEWS, BIHAR, TEMPLE STAMPEDE, STAMPEDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.