
പെരുമ്പാവൂർ: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഒഫ് സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ നിർവഹിച്ചു. ജില്ലാ ചെയർമാൻ എം.എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. എം.പി.ജോർജ്, പി.കൃഷ്ണമോഹൻ, ഒ.ദേവസി, പി.കെ.മുഹമ്മദ് കുഞ്ഞ്, പി.എ മുക്താർ, ജോയ് പൂണേലി, ബിജോയ് വർഗീസ്, ടി.എ.ഷാജഹാൻ, ഷമിദ ഷരീഫ്, അരുൺപോൾ ജേക്കബ്, വി.എച്ച് മുഹമ്മദ്, അനീസ ഇസ്മയിൽ, എൻ.ബി.ഹമീദ്, ടി.എം.കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |