സിംഗപ്പൂർ : സിംഗപ്പൂരിൽ നടക്കുന്ന ഫിബ 3x3 ഏഷ്യാ കപ്പ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ പുരുഷ ടീം മെയിൻ ഡ്രോയിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതായാണ് ഇന്ത്യയുടെ മുന്നേറ്റം.
റാങ്കിംഗിൽ മുന്നിലുള്ള കരുത്തരായ കസാക്കിസ്ഥാൻ, ഹോങ്കോംഗ്ചൈന എന്നീ ടീമുകളെ ആവേശകരമായ പോരാട്ടത്തിൽ ഓരോ പോയിന്റ് വ്യത്യാസത്തിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടങ്ങിയത്. അവസാന മത്സരത്തിൽ ബഹ്റൈനെ 21-12 എന്ന സ്കോറിന് തകർത്ത് ഇന്ത്യ ആധിപത്യം ഉറപ്പിച്ചു. ഹർഷ് ദാഗർ 15 പോയിന്റുകൾ നേടി വിജയശില്പിയായി. ഹർഷിനെക്കൂടാതെ പ്രണവ് പ്രിൻസ്,അരവിന്ദ് കുമാർ മുത്തുകൃഷ്ണൻ (ക്യാപ്‌ടൻ),കുശാൽ സിംഗ് എന്നിവരെല്ലാം ടൂർണമെന്റിൽമികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഇന്ത്യ ഇനി പൂൾ ഡിയി ലാണ് മത്സരിക്കുക. കരുത്തരായ ന്യൂസിലൻഡ്, ഖത്തർ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |