SignIn
Kerala Kaumudi Online
Monday, 06 April 2026 1.17 AM IST

തിരുവല്ലയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി; പടയണി തപ്പിൽ താളം പിടിച്ച് മോദി, പ്രസംഗം തുടങ്ങിയത് മലയാളത്തിൽ

Increase Font Size Decrease Font Size Print Page
pm-narendra-modi

പത്തനംതിട്ട: ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥം തിരുവല്ലയിൽ സംഘടിപ്പിച്ച പൊതുയോഗം ജനസാഗരമായി മാറി. പടയണി തപ്പിൽ താളം പിടിച്ചും മലയാളത്തിൽ സംസാരിച്ചും വേദിയിൽ പ്രവർത്തകരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി.


'കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, എല്ലാവർക്കും എന്റെ നമസ്‌കാരം' എന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. തിരുവല്ലയെ ശ്രീ വല്ലഭന്റെ പവിത്രഭൂമിയെന്നും ശബരിമല തീർത്ഥാടനത്തിന്റെ പുണ്യഭൂമിയെന്നും വിശേഷിപ്പിച്ച് സ്വാമി അയ്യപ്പനെ പ്രണമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമഗ്ര വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങണമെന്നും വരും വർഷങ്ങളിൽ കേരളം വികസന പാതയിൽ കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിലെയും സമീപ മണ്ഡലങ്ങളിലെയും പതിനായിരക്കണക്കിന് പ്രവർത്തകരാണ് പ്രധാനമന്ത്രിയെ കാണാൻ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സ്വീകരണമാണ് തിരുവല്ലയിൽ പ്രധാനമന്ത്രിക്ക് ലഭിച്ചത്. ബിജെപി നേതാവ് അനൂപ് ആന്റണി പടയണി തപ്പ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. തപ്പിൽ താളം പിടിച്ച് മോദി ജനസാഗരത്തെ ആവേശത്തിലാഴ്ത്തി. ന്യൂനപക്ഷ സ്വാധീനമേഖലയായ തിരുവല്ലയിൽ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് ക്രിസ്തുരൂപവും സമ്മാനമായി നൽകി. എൻഡിഎ സ്ഥാനാർത്ഥികൾ എല്ലാവരും പ്രധാനമന്ത്രിയോടൊപ്പം വേദിയിൽ അണിനിരന്നു.

TAGS: PMMODI, THIRUVALLA, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.