
തൃശൂർ : വൈദിക വിദ്യാപീഠത്തിന്റെ സിൽവർ ജൂബിലി ആഘോഷവും വാഴക്കുന്നം അനുസ്മരണവും പുരസ്‌കാര സമർപ്പണവും തെക്കേ സ്വാമിയാർ മഠത്തിൽ നടന്നു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. വാഴക്കുന്നം സ്മാരക പുരസ്‌കാരം വൈദികൻ കൈമുക്ക് ജാതവേദൻ നമ്പൂതിരിക്ക് വൈദിക വിദ്യാപീഠം പ്രസിഡന്റ് ഭട്ടി കുഴിയാംകുന്ന് രാമൻ നമ്പൂതിരി സമർപ്പിച്ചു. ഡോ. എൻ.കെ. സുന്ദരേശൻ പ്രഭാഷണം നടത്തി. പി. പരമേശ്വരൻ, ഡോ. വടക്കുമ്പാട് നാരായണൻ, പെരുമ്പടപ്പ് രാമൻ, കൗൺസിലർ വിൻഷി അരുൺകുമാർ, മേലേടം ശ്രീകുമാർ, ഹരി പഴങ്ങാപറമ്പ്, സുധ അനന്തശർമ്മ, ശങ്കർ വർമ്മ, നാരായണൻകുട്ടി നമ്പിടി, മോഹൻ വെങ്കിടകൃഷ്ണൻ, മുല്ലമംഗലം നാരായണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |