കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ഫുട്ബാൾ ടർഫിന്റെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ നിർവഹിച്ചു. മുൻ ഇൻഡ്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സി.വി. പാപ്പച്ചൻ മുഖ്യാതിഥിയായി. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, എയ്ഡഡ് സ്‌കൂൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.യു.ഹംസകോയ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ കെ.കെ. സുൾഫി അദ്ധ്യക്ഷനായി. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷമീർ, സെക്രട്ടറി കെ.എം.അബ്ദുൾ ജമാൽ, പ്രിൻസിപ്പാൾ സി. എം. ഫിറോസ് , ഹെഡ് മിസ്ട്രസ് എ. എ. അനീസ,പി.കെ. അബ്ദുറഹിമാൻ,പി.കെ. റഷീദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |