
തൃശൂർ: ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 48-ാം ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് 11, 12 തീയതികളിൽ തൃശൂർ ടെന്നീസ് ട്രസ്റ്റ് അക്കാഡമിയിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം താരങ്ങൾ പങ്കെടുക്കുന്ന മേളയിൽ ശ്രീലങ്കൻ കരാട്ടെ പ്രസിഡന്റ് എച്ച്.എം. സിസിറ കുമാര മുഖ്യാതിഥിയാകും. കെ.കെ.എ പ്രസിഡന്റ് രാംദയാൽ, ടെന്നീസ് കോർട്ട് ചെയർമാൻ ജോസ് കെ. ഫ്രാൻസിസ്, ടെന്നീസ് കോർട്ട് പ്രസിഡന്റ് ഡോ. എൻ. ടി. ജോസഫ്, വി.കെ. അംജത്ത് സഹീർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പി. കെ. ഗോപാലകൃഷ്ണൻ, ഷാജി ജോർജ്, പി.എസ്. സുനിൽ, കെ.എസ്. തോമസ്, എം.പി. മുനവ്വർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |