ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ ഉയിർപ്പു തിരുനാൾ ആചരിച്ചു. വിശുദ്ധ കുർബാനയ്ക്ക് തീർത്ഥകേന്ദ്രം അസി.വികാരി റവ.ഫാ.നിതിൻ താഴത്ത് മുഖ്യകാർമികത്വം നൽകി. തീർത്ഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ സന്ദേശം നൽകി. യൂത്ത് സി.എൽ.സി പാലയൂരിന്റെ നേതൃത്വത്തിൽ ക്രിസ്തുവിന്റെ കല്ലറയിൽ നിന്നുള്ള ഉയിർപ്പും ശിഷ്യന്മാരുടെ ആദ്യ ദർശനവും ചിത്രീകരിച്ച ദൃശ്യാവിഷ്‌കാരം വിശ്വാസികൾക്ക് ആത്മീയ അനുഭവമായി മാറി.
സെന്റ് ഫ്രാൻസിസ് സ്‌കൂൾ മാനേജർ റവ.ഫാ.അഗസ്റ്റിൻ കുളപ്പുറം ടി.ഒ.ആർ സഹകാർമികനായി. സ്‌നേഹവിരുന്നും ഒരുക്കി. ഇടവക ട്രസ്റ്റിമാരായ ഫ്രാൻസി ചൊവല്ലൂർ,സേവിയർ വാകയിൽ,ഫ്രാൻസിസ് ചിരിയംകണ്ടത്ത്,പി.എ.ഹൈസൺ,തീർത്ഥകേന്ദ്രം പി.ആർ.ഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |