
വടക്കാഞ്ചേരി : പനങ്ങാട്ടുകര കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന അഷ്ടദിന ആറാട്ട് ഉത്സവം നാളെ സമാപിക്കും. കാലത്ത് 8 ന് ആറാട്ട് ബലിയും തുടർന്ന് വലിയ ആറാട്ടും നടക്കും. മേളത്തിനും കൊടിക്കൽ പറയ്ക്കും ശേഷം കൊടിയിറങ്ങും. 25 കലശം ആടലും നടക്കും. ഇന്നാണ് ഭഗവതിയുടെ തട്ടകദർശനം. കുളപ്പര മംഗലം ശിവക്ഷേത്രത്തിലേക്കാണ് എഴുന്നള്ളിപ്പ്. തിരിച്ചെത്തുന്ന ഭഗവതിയെ പൂത്താലത്തോടുകൂടി ക്ഷേത്രത്തിലേക്ക് ആനയിക്കും. പള്ളിവേട്ടയും നടക്കും. ഇന്നലെ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും നേതൃത്വം നൽകിയ പഞ്ചാരി മേളം നടന്നു. കാഴ്ചശീവേലിക്ക് ശേഷമുള്ള പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയായി. സമ്പൂർണ്ണ നെയ് വിളക്ക്, അഷ്ടപദി, തിരുവാതിരകളി , നൃത്ത നൃത്ത്യങ്ങൾ എന്നിവയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |