തിരുവനന്തപുരം: സംസ്ഥാനത്ത് 85 വയസിനു മുകളിലുള്ള 96% പേരും 97% ഭിന്നശേഷിക്കാരും ഹോംവോട്ടിംഗിലൂടെ വോട്ട് രേഖപ്പെടുത്തി. 2,41,834 പേരുടെ പട്ടികയിൽ 2,26,860 പേരാണ് വോട്ടു ചെയ്തത്. അവശ്യസേവന വകുപ്പുകളിലുള്ളവർക്കായി ഏർപ്പെടുത്തിയ വോട്ടിംഗിൽ 80 ശതമാനം പേരാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത്.
ശനിയാഴ്ച 18,978 പേർ ഹോംവോട്ടിംഗിലൂടെ വോട്ടുചെയ്തു. തിരുവനന്തപുരം 25,375, കൊല്ലം17,701, പത്തനംതിട്ട 11,436, ആലപ്പുഴ 18,899, കോട്ടയം 17,040, ഇടുക്കി 5,742, എറണാകുളം18,924, തൃശൂർ 20,713, പാലക്കാട് 16,112, മലപ്പുറം 18,012, കോഴിക്കോട് 22,185, വയനാട് 5,194, കണ്ണൂർ 21,929, കാസർകോട് 7,598 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. 85 വയസിന് മുകളിലുള്ള 1,39,871 പേരും ഭിന്നശേഷിക്കാരായ 60,568 പേരും വോട്ടുചെയ്തു.
മാർച്ച് 30 മുതലാണ് ഹോംവോട്ടിംഗ് തുടങ്ങിയത്. മൊബൈൽ പോളിംഗ് ടീമിന്റെ സഹായത്തോടെയായിരുന്നു വോട്ടിംഗ്. പോളിംഗ് ഓഫീസർ, രണ്ടു അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘം വീടുകളിലെത്തി. പ്രത്യേകം ബൂത്ത് തയ്യാറാക്കിയാണ് വോട്ട് ചെയ്യിച്ചത്. 2,227 സംഘങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |