SignIn
Kerala Kaumudi Online
Tuesday, 07 April 2026 1.45 PM IST

താത്കാലിക വെടിനിറുത്തൽ അംഗീകരിക്കില്ല,​ വേണ്ടത് ശാശ്വത പരിഹാരമെന്ന് ഇറാൻ

Increase Font Size Decrease Font Size Print Page
trump

ടെഹ്റാൻ : വെടിനിറുത്തലിന് അമേരിക്ക മുന്നോട്ട് വച്ച പതിനഞ്ചിന നിർദ്ദേശം തള്ളിക്കളഞ്ഞ് ഇറാൻ,​ അമേരിക്കയുടെ 15 ഇന പദ്ധതി അപ്രായോഗികമാണെന്നും താത്കാലിക വെടിനിറുത്തൽ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിന് മദ്ധ്യസ്ഥർ മുഖേന അമേരിക്ക കൈമാറിയ നിർദ്ദേശങ്ങൾക്ക് നയതന്ത്രപരമായ മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നും ഇറാൻ അറിയിച്ചു. ഉചിതമായ സമയത്ത് അവ പ്രഖ്യാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അറിയിച്ചു.

സൈനിക നടപടിയുടെ ഭാഗമായി യു,​എസ് തങ്ങളുടെ ആണവ പദ്ധതിയെ ലക്ഷ്യം വയ്ക്കാൻ ശ്രമിക്കുന്നതായും ഇറാൻ ആരോപിച്ചു. ഇസ്ഫഹാനിൽ പൈലറ്റുമാർക്കെന്ന വ്യാജേന നടത്തിയ സൈനിക നടപടി തങ്ങളുടെ ആണവ പദ്ധതിയെ ലക്ഷ്യം വച്ചാണെന്നും ഇറാൻ വ്യക്തമാക്കി. ഇസ്ഫഹാനിൽ അടുത്തിടെ നടന്ന ഓപ്പറേഷൻ,​ യുറേനിയം മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയായിരിക്കാം. അത്തരമൊരു സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു,​. എന്നാൽ ആ ശ്രമം പരാജയപ്പെട്ടതായും അവർ അവകാശപ്പെട്ടു.

യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടു വച്ച 15 ഇന നിർദ്ദേശങ്ങൾ സംബന്ധിച്ച് മദ്ധ്യസ്ഥ തല ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. നിലവിലെ രൂപത്തിൽ ഇറാൻ നിർദ്ദേശം സ്വീകരിക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചനകൾ.

TAGS: NEWS 360, WORLD, WORLD NEWS, IRAN, CEASEFIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.