SignIn
Kerala Kaumudi Online
Friday, 24 April 2026 9.59 PM IST

ജർമ്മൻ സാങ്കേതികവിദ്യയിൽ ശാസ്താങ്കൽ - ഉത്ഥാനത്തുപടി റോഡ് ടാറിംഗ് സംഗതി ഉഷാർ, ചെലവും കുറവ്

Increase Font Size Decrease Font Size Print Page
road
ആഞ്ഞിലിത്താനം ഉത്ഥാനത്തുപടിയിൽ നിന്ന് റോഡിന്റെ ടാറിംഗ് ജോലികൾ തുടങ്ങിയപ്പോൾ

തിരുവല്ല : ശാസ്താങ്കൽ - വാക്കേക്കടവ് - ഉത്ഥാനത്ത് പടി റോഡിന്റെ രണ്ടാംഘട്ട ജോലികൾ ആരംഭിച്ചു. ആധുനിക ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറിംഗ് ആഞ്ഞിലിത്താനം ഉത്ഥാനത്ത് പടിയിൽനിന്ന് തുടങ്ങി. കവിയൂർ,കുന്നന്താനം,കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗ്രാമീണമേഖലയുടെ വികസനത്തിന് വഴിതുറക്കുന്ന റോഡ് പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിപ്രകാരമാണ് നിർമ്മിക്കുന്നത്. 3.7കിലോമീറ്ററോളം ദൂരത്തിൽ 4.21 കോടി രൂപയ്ക്ക് റോഡും പാലവും രണ്ട് കലുങ്കുകളും ഉൾപ്പെടെ പൂർത്തിയാക്കും. വാക്കേക്കടവ് പാടശേഖരഭാഗത്തെ സംരക്ഷണഭിത്തിയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. പത്ത് വർഷമായി തകർന്ന് കിടക്കുന്ന റോഡിന് രണ്ടുവർഷം മുമ്പാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ റോഡ് പണികൾ നീണ്ടുപോയതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഒന്നാംഘട്ട ജോലികൾ തുടങ്ങിയത്. കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസി ചീഫ് എൻജിനീയറുടെ സാങ്കേതിക അനുമതി നേടിയാണ് റോഡ് നിർമ്മാണം.

എഫ്.ഡി.ആർ ജർമ്മൻ സാങ്കേതികവിദ്യ എങ്ങനെ

ടാറിംഗും മണ്ണുംകൂടി കുഴിച്ചെടുത്ത് വെള്ളവും സിമന്റും ചേർത്ത് റോൾചെയ്‌ത ഉറപ്പിക്കും. കട്ടിയുള്ള ഇതിന്റെ പുറത്ത് ടാറിടുന്ന സങ്കേതിക വിദ്യയാണിത്. പ്രത്യേക മെഷീനുകളുടെ സഹായത്തോടെ നിർമ്മാണ സാമഗ്രികൾ കുറച്ചു ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദവും താരതമ്യേന ചെലവും കുറവാണ്. ജില്ലയിൽ ആദ്യമായി പ്ലാങ്കമൺ റോഡിന്റെ നിർമ്മാണം ഇതേരീതിയിൽ പൂർത്തിയാക്കിയിരുന്നു. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ പണിയുന്നത്.

...................................


1. കേരളത്തിൽ അപൂർവമായ ഫുൾ ഡെപ്‌ത്‌ റെക്ലമേഷൻ (എഫ്.ഡി.ആർ.) ജർമ്മൻ സാങ്കേതിക വിദ്യയിൽ ശാസ്താങ്കൽ- ഉത്ഥാനത്ത് പടി റോഡ് നിർമ്മാണം.

2. നിലവിലുള്ള റോഡ് പൊളിച്ചു മാറ്റുന്നതിന് പകരം അതേ റോഡ് പൊടിച്ച് വീണ്ടും ഉപയോഗിക്കുന്നു

..................................
ശാസ്താങ്കൽ - ഉത്ഥാനത്ത് പടി റോഡിന്റെ പുനരുജ്ജീവനം മൂന്ന് പഞ്ചായത്തുകളുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
എം.ഡി. ദിനേശ് കുമാർ
(മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)

........................

3.7 കിലോമീറ്റർ ദൂരം

ചെലവ് 4.21 കോടി

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.