
തൃശൂർ: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണലൂർ നിയോജകമണ്ഡലത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ച് പലചരക്ക് സാധനങ്ങൾ കിറ്റുകളിലാക്കി സൂക്ഷിക്കുന്നുവെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇലക്ഷൻ കമ്മീഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പരാതിയിലാണ് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച സമാനമായ പരാതിയിലും തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. കർശന പരിശോധനയ്ക്കായി കൂടുതൽ ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണെമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |