തൃപ്രയാർ: ഒരു ദിവസം 45 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവുമായി സി.പി.മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് സെന്റർ വരുന്നു. വലപ്പാട് കോതകുളം ബീച്ചിൽ സി.പി.സെന്ററിന് സമീപമാണ് സെന്റർ ഒരുങ്ങുന്നത്. 2025ൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശിലാസ്ഥാപനം നടത്തിയ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഡയാലിസിസ് മെഷീനുകൾ സ്ഥാപിച്ചു. കിടക്കകളും അനുബന്ധ സജ്ജീകരണങ്ങളും തയ്യാറാക്കി. ദുബായിലെ ആസാ ഗ്രൂപ്പ് ചെയർമാൻ സി.പി.സാലിഹ്, പിതാവിന്റെ സ്മരണാർത്ഥം കാരുണ്യ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച സി.പി.മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും നടൻ മമ്മൂട്ടി ചെയർമാനും സി.പി.സാലിഹ് ഡയറക്ടറുമായ കെയർ ആൻഡ് ഷെയർ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സഹകരണത്തോടെ രണ്ടേക്കർ സ്ഥലത്ത് 6000 ചതുരശ്ര അടി കെട്ടിടത്തിലെ ശീതീകരിച്ച ഹാളിലാണ് ഡയാലിസിസ് മെഷീനുകൾ സജ്ജീകരിച്ചിട്ടുള്ളത്.
സജ്ജീകരണങ്ങൾ ഇവ...
ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയും.
-സി.പി.സാലിഹ്,
സി.പി.മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |