മണലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ ബി.ജെ.പി തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. നടനും ബി.ജെ.പി നേതാവുമായ ദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തിയതിനാണ് പരാതി നൽകുക. കിറ്റ് വിവാദം ടി.എൻ. പ്രതാപന്റെ പൊറാട്ടുനാടകമാണ്.
അഡ്വ.കെ.കെ.അനീഷ് കുമാർ
മണലൂർ എൻ.ഡി.എ സ്ഥാനാർത്ഥി
എൽ.ഡി.എഫ്
ബി.ജെ.പി ജനാധിപത്യം അട്ടിമറിക്കുന്നു. ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വേണ്ടി പലയിടത്തും പണം ഒഴുക്കുകയാണ്. ചട്ടലംഘനം നടത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയെ സഹായിക്കുകയാണ്. ഗുരുവായൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി ബോർഡ് വച്ചത് സംബന്ധിച്ച് പരാതിയിൽ കമ്മീഷന് പ്രതികരണമില്ല. കോൺഗ്രസും ചിലയിടങ്ങളിൽ ചട്ടലംഘനം നടത്തി.
കെ.വി. അബ്ദുൽ ഖാദർ
ജില്ലാ സെക്രട്ടറി
സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തണം. ബി.ജെ.പി വ്യാപകമായി പണവും മദ്യവും ഒഴുക്കുകയാണ്. കോർപറേറ്റുകളുടെ കള്ളപ്പണം കേരളത്തിലേക്ക് ഒഴുക്കുന്നു. താഴെത്തട്ടിൽ പാവപ്പെട്ടവർ താമസിക്കുന്ന പ്രദേശങ്ങളിലാണ് പണം വിതരണം. വടക്കെ ഇന്ത്യൻ സംസ്കാരം ഇവിടെ നടപ്പാക്കുകയാണ്. വോട്ടിന് പണം നൽകി ബി.ജെ.പിക്കാർ കേരളത്തിലെ ജനങ്ങളെ അപമാനിക്കരുത്.
വി.എസ്. സുനിൽകുമാർ
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം
അഡ്വ. ജോസഫ് ടാജറ്റ്
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് ബി.ജെ.പിയും ആർ.എസ്.എസും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ പൊലീസിനെ കൈയിലെ ചട്ടുകമാക്കിയാണ് പ്രവർത്തിപ്പിക്കുന്നത്. കേരളത്തിലും തൃശൂരിലും യു.ഡി.എഫ് വൻ വിജയം നേടും. പണത്തിലും പാരിതോഷികങ്ങളിലും ജനവിശ്വാസത്തെ തകർക്കാൻ കഴിയില്ല.
അഡ്വ. ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |