SignIn
Kerala Kaumudi Online
Tuesday, 07 April 2026 11.07 PM IST

മരുന്നുകളോട് പ്രതികരിക്കുന്നില്ല, മുജ്‌തബ ഖമനേയി അബോധാവസ്ഥയിൽ; നില അതീവഗുരുതരം

Increase Font Size Decrease Font Size Print Page
mojtaba-khamenei

ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി സ്ഥാനമേറ്റ മുജ്‌തബ ഖമനേയി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. ഭരണനിർവഹണത്തിന് കഴിയാത്ത വിധം ബോധരഹിതനായി ഖോം നഗരത്തിലെ ആശുപത്രിയിൽ കഴിയുന്നുവെന്നാണ് വിവരം. അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം 'ദി ടൈംസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രാജ്യത്തിന്റെ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പൂർണമായും ഏറ്റെടുത്തെന്നും സൂചനയുണ്ട്.

ഇറാന്റെ മുൻ പരമോന്നത നേതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മകനായ മുജ്‌തബ ഖമനേയിയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാന്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മുജ്‌തബ ഖമനേയി എവിടെ എന്ന ചോദ്യം നിരവധിതവണ ഉയർന്നിരുന്നു. എന്നാൽ, ഈ റിപ്പോട്ടുകളിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS: NEWS 360, WORLD, WORLD NEWS, MOJTABA KHAMENEI, IRAN, HOSPITALISED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.