
രാജസ്ഥാൻ എഫ്.സി 1-0ത്തിന് ഗോകുലം കേരളയെ കീഴടക്കി
ജയ്പുർ: ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഇന്നലെ രാജസ്ഥാൻ എഫ്.സിക്ക് എതിരെ ഇൻജുറി ടൈമിന്റെ അവസാന വേളയിൽ വഴങ്ങിയ ഏക ഗോളിന് തോൽവിയേറ്റുവാങ്ങി ഗോകുലം കേരള എഫ്.സി. നിശ്ചിത 90 മിനിട്ടും അധികമായി അനുവദിച്ച 13 മിനിട്ടിലെ 10 മിനിട്ടും ഗോൾ വഴങ്ങാതിരുന്ന ഗോകുലത്തിന്റെ വലയിൽ പന്തടിച്ചുകയറ്റിയത് പംഗംബാം നവോബ മെയ്‌തേയിയാണ്.
ഈ സീസണിലെ ഏഴു മത്സരങ്ങളിൽ ഗോകുലത്തിന്റെ മൂന്നാം തോൽവിയാണ്. രണ്ട് വീതം ജയവും സമനിലയുമുള്ള ഗോകുലം എട്ടു പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ്. ഏഴ് കളികളിൽ നാലാം വിജയം നേടിയ രാജസ്ഥാൻ 14 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയർന്നു. ഒറ്റ മത്സരത്തിൽ മാത്രമാണ് രാജസ്ഥാൻ തോറ്റത്. ഏഴ് മത്സരങ്ങളിൽ അഞ്ചും ജയിച്ച് 16 പോയിന്റുള്ള കൊൽക്കത്ത ക്ളബ് ഡയമണ്ട് ഹാർബറാണ് ഒന്നാം സ്ഥാനത്ത്.
അടുത്ത ഞായറാഴ്ച റയൽ കാഷ്മീരിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.രാജസ്ഥാൻ അന്ന് ശ്രീനിധി ഡെക്കാനെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |