ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ പൂർണ സജ്ജമാണ്. 13 മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്. കേവലമൊരു പ്രതീക്ഷയല്ല, മണ്ഡലങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. 12 എന്ന കഴിഞ്ഞതവണത്തെ സംഖ്യ ഇക്കുറി 13ലേക്ക് എത്തിക്കും.
കെ.വി. അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി
പത്ത് വർഷത്തെ പിണറായി ഭരണത്തിൽ തിക്താനുഭവങ്ങൾ നേരിട്ടവരുടെ മനസിന്റെ പ്രതിഫലനമാകും തിരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ് വൻമുന്നേറ്റമുണ്ടാക്കും. 13 സീറ്റും നേടും. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം അത്മവിശ്വാസമാണ്. ജില്ലയിൽ അപശബ്ദങ്ങളൊന്നും ഉണ്ടായിട്ടില്ല.
അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്
ജില്ലയിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മികച്ച വിജയം നേടും. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ഡീൽ ജനം തിരിച്ചറിഞ്ഞു.
സുജയ് സേനൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |