
ചാലക്കുടി: നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ കാർമൽ സ്‌കൂളിൽ നിന്ന് വിതരണം ചെയ്തു. 219 ബൂത്തുകളിലേക്കുള്ള ബാലറ്റ് മെഷീനുകൾ, ഇ.വി.എം മെഷീനുകൾ എന്നിവ വിതരണം ചെയ്യുന്നതിന് 22 കൗണ്ടറുകൾ ഒരുക്കിയിരുന്നു. മലക്കപ്പാറ മേഖലയിലെ ആദിവാസി ഉന്നതികൾ ഉൾപ്പെടുന്ന ബൂത്തുകളിലേക്ക് ഇന്നലെ രാവിലെ തന്നെ പോളിംഗ് സാമഗ്രികളുമായുള്ള വാഹനങ്ങൾ പുറപ്പെട്ടു. കൊടകര പഞ്ചായത്തിലെ മനക്കുളങ്ങര കൃഷ്ണവിലാസം യു.പി സ്‌കൂളിലാണ് ചാലക്കുടി നിയോജക മണ്ഡലത്തിലെ ഒന്നാം നമ്പർ ബൂത്ത്.ചിറങ്ങര ഇറിഗേഷൻ ഓഫീസാണ് 219ാമത്തെ ബൂത്ത് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്ത കാർമ്മൽ സ്‌കൂളിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പൊലീസിന് പുറമെ കേന്ദ്രസേന അംഗങ്ങളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |