ഇരിങ്ങാലക്കുട : വിവാഹദിനത്തിൽ വിവാഹ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി നവദമ്പതികൾ. മുല്ലക്കാട് കരപറമ്പിൽ വീട്ടിൽ ജോസ്-ഷൈനി ദമ്പതികളുടെ മകൾ സിജിനയും കോഴിക്കോട് എഴുത്താനികുന്നേൽ വീട്ടിൽ മാത്യു മാർഗരറ്റ് ദമ്പതികളുടെ മകനും സീരിയൽ താരവുമായ ഡേവീഡും തുറവൻകുന്ന് സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 11.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലായിരുന്നു വിവാഹം. വിവാഹത്തിനുശേഷം വൈകിട്ട് മൂന്നരയോടെ സ്‌കൂളിലേക്കെത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |