SignIn
Kerala Kaumudi Online
Friday, 10 April 2026 7.10 AM IST

കാൻഡിഡേറ്റ്സ് ചെസ്: ദിവ്യയെ തകർത്ത് വൈശാലി ഒന്നാമത്

Increase Font Size Decrease Font Size Print Page
chess

നി​ക്കോസ്യ : ​ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ വനി​താ വി​ഭാഗത്തി​ൽ സഹഇന്ത്യൻതാരം ദിവ്യ ദേശ്മുഖിനെ ഒൻപതാം റൗണ്ടിൽ പരാജയപ്പെടുത്തിയ ആർ.വൈശാലി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 5.5 പോയിന്റുള്ള വൈശാലി ചൈനയുടെ ജിനർ സുവിനൊപ്പമാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്.
​മത്സരത്തിന്റെ തുടക്കത്തിൽ അല്പം പിന്നിലായിരുന്നെങ്കിലും തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ വൈശാലി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇനി അഞ്ച് റൗണ്ടുകൾ കൂടി അവശേഷിക്കെ കിരീടപ്പോരാട്ടം ആവേശകരമായ ഘട്ടത്തിലേക്കാണ് കടക്കുന്നത്. ഉക്രെയ്നിന്റെ അന്ന മുസിചുക്ക് അഞ്ച് പോയിന്റുകളുമായി തൊട്ടുപിന്നാലെയുണ്ട്. അതേസമയം, മുൻ ലോക ചാമ്പ്യനായ സോംഗ് ഇ ഫോം കണ്ടെത്താനാകാതെ കിരീടപ്പോരാട്ടത്തിൽ നിന്ന് ഏകദേശം പുറത്തായ അവസ്ഥയിലാണ്.

​ഓപ്പൺ സെക്ഷൻ: സിന്ദാരോവ് മുന്നിൽ

​ഓപ്പൺ സെക്ഷനിൽ ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദാരോവ് ഏഴ് പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒൻപതാം റൗണ്ടിൽ ജർമ്മനിയുടെ മത്തിയാസ് ബ്ലൂബോമിനെ സമനിലയിൽ തളച്ചാണ് സിന്ദാരോവ് മുന്നേറ്റം നിലനിർത്തിയത്. നെതർലൻഡ്‌സിന്റെ അനീഷ് ഗിരി 5.5 പോയിന്റുമായി രണ്ടാമതുണ്ട്. അമേരിക്കയുടെ കരുത്തനായ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് അനീഷ് ഗിരി തന്റെ കിരീടസാധ്യതകൾ വർദ്ധിപ്പിച്ചത്.
​മറ്റൊരു ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ ചൈനയുടെ വെയ്‌യിക്കെതിരെ പൊരുതിയെങ്കിലും മധ്യഘട്ടത്തിൽ പിണഞ്ഞ അബദ്ധങ്ങൾ തിരിച്ചടിയായി.

TAGS: NEWS 360, SPORTS, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.