
ഗുവാഹത്തി: പത്ത് ഓവര്‍ പിന്നിടുമ്പോള്‍ സ്‌കോര്‍ 94ന് ആറ് എന്ന നിലയിലായിരുന്നിട്ടും കൂറ്റന്‍ സ്‌കോര്‍ നേടി ആര്‍സിബി. രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 202 റണ്‍സാണ് വിജയലക്ഷ്യം. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നിലവിലെ ചാമ്പ്യന്‍മാര്‍ അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ആണ് ടോപ് സ്‌കോറര്‍.
ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 0(1) പുറത്തായി. വിരാട് കൊഹ്ലി 32(16), ദേവദത്ത് പടിക്കല്‍ 14(7), ക്രുണാല്‍ പാണ്ഡ്യ 1(6), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 5(8), ടിം ഡേവിഡ് 13(9) എന്നിവര്‍ പുറത്തായതോടെ 10.4 ഓവറില്‍ 94ന് ആറ് എന്ന സ്‌കോറിലായിരുന്നു. രജത് പാട്ടിദാര്‍ 63(40) റണ്‍സ് നേടി. നാല് വീതം സിക്‌സറുകളും ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു നായകന്റെ ഇന്നിംഗ്‌സ്.
റൊമാരിയോ ഷെപ്പേര്‍ഡ് 22(11) റണ്‍സെടുത്തപ്പോള്‍ ഇംപാക്ട് സബ് ആയി ക്രീസിലെത്തിയ വെങ്കിടേഷ് അയ്യര്‍ 29*(15), ഭുവനേശ്വര്‍ കുമാര്‍ 9*(7) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, രവി ബിഷ്‌ണോയി, ബ്രിജേഷ് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സന്ദീപ് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |